വടകരയില്‍ ആര്‍എംപി മുല്ലപ്പളളിക്കു വോട്ടുമറിച്ചു നല്‍കിയെന്നു സിപിഎം
Monday, April 21, 2014 10:59 PM IST
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി മുല്ലപ്പളളി രാമചന്ദ്രനു ആര്‍എംപി വോട്ടുകള്‍ മറിച്ചു നല്‍കിയതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം ആര്‍എംപി നേതാക്കള്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയിറങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

പല ബൂത്തുകളിലും തെരഞ്ഞെടുപ്പു ദിവസം ആര്‍എംപി, കോണ്‍ഗ്രസുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനം. ആര്‍എംപിക്കാരുടെ ഗോഡ് ഫാദറുടെ റോളിലായിരുന്നു മുല്ലപ്പളളി പ്രവര്‍ത്തിച്ചത്. മുല്ലപ്പളളിയെ സഹായിച്ചു സിപിഎമ്മിനെ തോല്‍പിക്കാമെന്ന ആര്‍എംപിയുടെ മോഹം വിലപ്പോവില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഇപ്രാവശ്യം മുസ്ലിം വോട്ടുകളുടെ ധ്രൂവീകരണമുണ്ടാകാത്തത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എന്‍. ഷംസീറിന് അനുഗ്രഹമാകും. ഷംസീറിന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.