ആര്‍എംപിയെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാമെന്നു സിപിഎം വ്യാമോഹിക്കേണ്ട: കെ.കെ. രമ
ആര്‍എംപിയെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാമെന്നു സിപിഎം വ്യാമോഹിക്കേണ്ട: കെ.കെ. രമ
Monday, April 21, 2014 10:59 PM IST
കോഴിക്കോട്: ആര്‍എംപിയെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാമെന്നു സിപിഎം വ്യാമോഹിക്കേണ്ടതില്ലെന്ന് ആര്‍എംപി നേതാവ് കെ.കെ.രമ. തെരഞ്ഞെടുപ്പില്‍ വോട്ടുമറിക്കണമെങ്കില്‍ ആര്‍എംപിക്കു സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ട കാര്യമില്ല. യുഡിഎഫ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന് ആര്‍എംപി വോട്ടുകള്‍ മറിച്ചുനല്‍കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആര്‍എംപി സ്വതന്ത്രമായാണു പ്രവര്‍ത്തിച്ചത്. ആരുമായും സഹകരിച്ചിട്ടില്ല. സിപിഎമ്മിലെ തന്നെ ഒരുവിഭാഗം മറിച്ചുവോട്ടുചെയ്തതു കൊണ്ടാണു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വടകരയിലെ സിപിഎം സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. ഇത്തവണയും സിപിഎമ്മിനു സംഭവിക്കാന്‍ പോകുന്നത് അതുതന്നെയാണ്. പരാജയം മുന്നില്‍ക്കണ്ടു സിപിഎം മുന്‍കൂര്‍ ജാമ്യമെടുക്കുകയാണെന്നും രമ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.