തീര്‍ഥാടനത്തിനുപോയ ആള്‍ പഴനിയില്‍ മരിച്ചനിലയില്‍
Monday, April 21, 2014 11:21 PM IST
ആലപ്പുഴ: പഴനിയിലേക്ക് തീര്‍ഥാടനത്തിനു പോയയാളെ പഴനിയില്‍ നിന്നും എട്ടുകിലോമീറ്റര്‍ അകലെ മരിച്ച നിലയില്‍ കണ്െടത്തി. പൂന്തോപ്പ് താഴ്ചയില്‍ അനിയപ്പനെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച കുടുംബാംഗങ്ങളുമൊത്ത് പഴനിക്കു പോയതായിരുന്നു. വെള്ളിയാഴ്ച പഴനിയില്‍ മുറിയെടുക്കാനായി പോയ ഇദ്ദേഹം ഇപ്പോള്‍ വരാമെന്നു പറഞ്ഞ് പുറത്തേക്ക് പോയി. കാണാതായതോടെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ വരാമെന്ന മറുപടിയാണ് കിട്ടിയതത്രെ.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാതായതോടെ പരാതി നല്കി. നാട്ടില്‍ നോര്‍ത്ത് പോലീസിലും പരാതി നല്കിയിരുന്നു.


ബന്ധുക്കളും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാജേന്ദ്രനും ചേര്‍ന്ന് കെ.സി. വേണുഗോപാലിനെ വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ കൂടി സഹായത്തോടെ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് ബന്ധുക്കള്‍ പഴനിയിലെത്തുകയും ആലപ്പുഴ പോലീസിന്റെ നിര്‍ദേശപ്രകാരം പഴനി പോലീസുമായി ബന്ധപ്പെടുകയും ചെയ്തു. ഇന്നലെ രാവിലെയോടെ പഴനിയില്‍നിന്നും എട്ടുകിലോമീറ്റര്‍ അകലെ മൃതദേഹം കണ്െടത്തുകയും ബന്ധുക്കളെത്തി അനിയപ്പന്റേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിച്ച് ഇന്നു രാവിലെ 11.30-ഓടെ സംസ്കരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.