വാഹനപരിശോധന: ദമ്പതികളെ പോലീസ് ആക്രമിച്ചതായി പരാതി
Monday, April 21, 2014 11:22 PM IST
ആലുവ: മോപ്പഡ് ബൈക്കില്‍ ഭാര്യക്കും മൂന്നു വയസുള്ള കുഞ്ഞിനുമൊപ്പം യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ പോലീസ് അക്രമിച്ചതായി പരാതി. ബൈക്കിനെ ജീപ്പില്‍ പിന്തുടര്‍ന്നു ദേശീയപാതയില്‍ വച്ചു തട്ടിവീഴ്ത്തിയ ശേഷം ഭാര്യയുടെ മുന്നിലിട്ടു ഭര്‍ത്താവിനെ മര്‍ദിച്ചതായാണു പരാതി. പൊയ്ക്കാട്ടുശേരി കരിയാട്ടുപറമ്പ് രാജേഷ് (33), ഭാര്യ നീതു (24), മകള്‍ ശ്രീഭദ്ര (3) എന്നിവരെ ആലുവ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് അത്താണി കവലയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന ചെങ്ങമനാട് സ്റേഷനിലെ എഎസ്ഐയും ഒരു പോലീസുകാരനും ഡ്രൈവറുമടങ്ങിയ സംഘമാണ് കുടുംബത്തെ ആക്രമിച്ചതെന്നു ദമ്പതികള്‍ പറഞ്ഞു.

കൈ കാണിച്ചിട്ടു നിര്‍ത്താതെ പോകുകയായിരുന്ന ബൈക്ക് യാത്രികരെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നുവെന്നും രാജേഷ് മദ്യപിച്ചിരുന്നുവെന്നും ഹെല്‍മറ്റ് ധരിച്ചിട്ടില്ലായിരുന്നുവെന്നും പോലീസ് പറയുന്നു. ബ്രത്ത് അനലൈസര്‍ ഉപയോഗിക്കാതെയും മെഡിക്കല്‍ പരിശോധന നടത്താതെയുമാണു തന്റെ മേല്‍ കുറ്റം ആരോപിച്ചതെന്നു മര്‍ദനമേറ്റ രാജേഷ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.