എലിപ്പനി ബാധിച്ചു മരിച്ചു
Monday, April 21, 2014 11:24 PM IST
ആലപ്പുഴ: എലിപ്പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ചികിത്സയിലായിരുന്ന നിര്‍മാണ തൊഴിലാളി മരിച്ചു. ആലപ്പുഴ പാതിരപ്പള്ളി പൊറ്റക്കാട് ലക്ഷം വീട് കോളനിയില്‍ ജോസഫ്(സജി-40) ആണ് മരിച്ചത്. ഓരാഴ്ച മുമ്പ് വീടിന് സമീപത്തെ തോട്ടില്‍ മത്സ്യം പിടിക്കാന്‍ ഇറങ്ങിയ സജിക്ക് പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശിപത്രിയില്‍ ചികിത്സ തേടിയിരുന്നു.


പനി കുറയാത്തതിനെത്തുടര്‍ന്ന് മൂന്നുദിവസം മുമ്പ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ ചികിത്സ തേടി. ഇവിടെ നടത്തിയ വിദഗ്ദ പരിശോധനയില്‍ എലിപ്പനിയാണെന്ന് കണ്െടത്തി. ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചേ രണ്േടാടെ മരണം സംഭവിച്ചു. മൃതദേഹം സംസ്കരിച്ചു. ഭാര്യ: സിന്ധു. മക്കള്‍: അലിഷ്യ, അലിറ്റ്യ, അലീന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.