യുവതി പമ്പാനദിയില്‍ മുങ്ങിമരിച്ചു
യുവതി പമ്പാനദിയില്‍ മുങ്ങിമരിച്ചു
Monday, April 21, 2014 11:24 PM IST
റാന്നി: പമ്പാനദിയില്‍ യുവതി മുങ്ങി മരിച്ചു. പെരുനാട് പേഴുംമൂട്ടില്‍ രഞ്ജുവിന്റെ ഭാര്യ ആശ (25)യാണ് മരിച്ചത്. ഇന്നലെ രാവിലെ 8.15നാണ് സംഭവം. പള്ളിക്കടവില്‍ കുളിച്ച ശേഷം തൊട്ടു താഴത്തെ കടവില്‍ കാല്‍ കഴുകാനിറങ്ങിയപ്പോള്‍ കാല്‍വഴുതി കയത്തില്‍ അകപ്പെട്ടതാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഓടിക്കൂടിയ നാട്ടുകാര്‍ കരയ്ക്കെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലേക്കു മാറ്റി. മകന്‍: അര്‍ജുന്‍ (മൂന്ന്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.