ഹീരാനന്ദിനി പുരസ്കാരം സമ്മാനിച്ചു
ഹീരാനന്ദിനി പുരസ്കാരം സമ്മാനിച്ചു
Monday, April 21, 2014 11:25 PM IST
കൊച്ചി: കടലിനടിയിലെ യുദ്ധതന്ത്രങ്ങളില്‍ മികച്ച പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കു ദക്ഷിണനാവികസേന ഏര്‍പ്പെടുത്തിയ അഡ്മിറല്‍ ഹീരാനന്ദിനി പുരസ്കാരം സമ്മാനിച്ചു. പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ലഫ്. കമാന്‍ഡര്‍ മിഥിലേഷ് ഉപാധ്യായയ്ക്ക് അഡ്മിറല്‍ ഹീരാനന്ദിനിയുടെ പത്നി സുശീല്‍ ഹീരാനന്ദിനി ട്രോഫി സമ്മാനിച്ചു.

ലഫ്റ്റനന്റ് കമാണ്ടര്‍മാരായ അങ്കിത് ബാദേ, കെ.യു. ലിമായെ, വിനീത് ശര്‍മ എന്നിവര്‍ റണ്ണേഴ്സ് അപ്പായി. റിയര്‍ അഡ്മിറല്‍ എം.എസ്. പവാര്‍, അഡ്മിറല്‍ ഹീരാനന്ദിനിയുടെ മകന്‍ ഡോ. മാണിക് ഹീരാനന്ദിനി, കമ്മഡോര്‍ ജി. പ്രകാശ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.