മെഡിക്കല്‍-എന്‍ജി. പ്രവേശന പരീക്ഷ ഇന്ന് ആരംഭിക്കും
Monday, April 21, 2014 10:32 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍-എന്‍ജിനിയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ 327 കേന്ദ്രങ്ങളിലും ഡല്‍ഹിയിലെ രണ്ടു കേന്ദ്രങ്ങളിലും മുംബൈ, റാഞ്ചി, ദുബായി എന്നിവിടങ്ങളിലെ ഓരോ കേന്ദ്രത്തിലുമാണു പരീക്ഷകള്‍ നടക്കുന്നത്. എന്‍ജിനിയറിംഗ് പരീക്ഷകള്‍ ഇന്നും നാളെയും രാവിലെ 10 മുതല്‍ 12.30 വരെയാണ്. മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ 23 നു രാവിലെ 10 മുതല്‍ 12.30 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ അഞ്ചു വരെയുമാണ്. 1,48,589 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പ്രവേശന പരീക്ഷക്കായി അപേക്ഷിച്ചിട്ടുള്ളത്. 23നു വൈകുന്നേരം ആറിനു പരീക്ഷയുടെ ഉത്തര സൂചികകള്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.