ആര്‍എസ്പി ലയനം: ചര്‍ച്ചകള്‍ക്കു ഷിബു ബേബിജോണിനെ ചുമതലപ്പെടുത്തി
ആര്‍എസ്പി ലയനം: ചര്‍ച്ചകള്‍ക്കു ഷിബു ബേബിജോണിനെ ചുമതലപ്പെടുത്തി
Wednesday, April 23, 2014 12:21 AM IST
തിരുവനന്തപുരം: ആര്‍എസ്പി പാര്‍ട്ടികള്‍ തമ്മിലുള്ള ലയനത്തെ ഇന്നലെ ചേര്‍ന്ന ആര്‍എസ്പി-ബി സംസ്ഥാന സമിതി യോഗം സ്വാഗതം ചെയ്തു.

ലയനത്തെ സംബന്ധിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ ഷിബു ബേബി ജോണിനെ സംസ്ഥാന സമിതി യോഗം ചുമതലപ്പെടുത്തി. മേയ് അവസാനത്തോടെ ലയന സമ്മേളനം നടത്താനാണു തീരുമാനം. ഇക്കാര്യങ്ങളെ സംബന്ധിച്ചു ആര്‍എസ്പിയുമായി ചര്‍ച്ച നടത്തും. മേയ് ദിനം ഇരുപാര്‍ട്ടികളും സംയുക്തമായി ആഘോഷിക്കാനും തീരുമാനമായി.


ആര്‍എസ്പി എല്‍ഡിഎഫ് വിട്ടതിനെത്തുടര്‍ന്നാണു ലയനചര്‍ച്ചകള്‍ സജീവമായത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പിയുടെ സംസ്ഥാന നേതൃയോഗം ചര്‍ച്ചകള്‍ക്കായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ലയനത്തോടെ ആര്‍എസ്പി കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന വിലയിരുത്തല്‍ രണ്ടു പാര്‍ട്ടികളുടെ നേതൃയോഗങ്ങളിലും ഉണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.