ഓട വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികള്‍ മരിച്ച സംഭവം: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
ഓട വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികള്‍ മരിച്ച സംഭവം: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
Wednesday, April 23, 2014 12:23 AM IST
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിക്കു പിന്‍ഭാഗത്തായി കാനന്‍ ഷെഡ് റോഡില്‍ ഓട വൃത്തിയാക്കാന്‍ മാന്‍ഹോളിലൂടെയിറങ്ങിയ തമിഴ്നാടു സ്വദേശികളായ രണ്ടു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. തൊഴിലാളികളുടെ മരണവും രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ചയും സംബന്ധിച്ചു സംസ്ഥാനത്തെ ഫയര്‍ ആന്‍ഡ് സേഫ്റ്റി കമന്‍ഡാന്റ് ജനറല്‍ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് ജസ്റീസ് വി.കെ. മോഹനന്‍, ജസ്റീസ് അലക്സാണ്ടര്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. അഡ്വ. ബേസില്‍ അട്ടിപ്പേറ്റി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.

കഴിഞ്ഞ 13നാണ് ഓട വൃത്തിയാക്കാന്‍ മാന്‍ഹോളിലൂടെ ഇറങ്ങിയ മാധവ് (58), രാജു(50) എന്നിവര്‍ മരിച്ചത്. ഇവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍, കേരള ജല അഥോറിറ്റി, അഗ്നിശമന സേന, കൊച്ചി കോര്‍പറേഷന്‍, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരാണു കേസിലെ എതിര്‍കക്ഷികള്‍. ഇവര്‍ സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മലിന ജലപൈപ്പില്‍ ഇറങ്ങുന്ന തൊഴിലാളികള്‍ക്കു സുരക്ഷാ ഉപകരണങ്ങള്‍ നല്‍കണമെന്നു സുപ്രീംകോടതി ഉത്തരവു നല്‍കിയിട്ടുണ്െടങ്കിലും ഇതിനു വിരുദ്ധമായാണു തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചതെന്നു ഹര്‍ജിയില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.