മറയൂരില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു
മറയൂരില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു
Wednesday, April 23, 2014 12:25 AM IST
മറയൂര്‍: ആനയ്ക്കാല്‍പെട്ടി ഭാഗത്ത് പാമ്പാര്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ കയത്തി ല്‍ മുങ്ങിമരിച്ചു. മറയൂര്‍ പ്രിയദര്‍ശിനി കോളനിയിലെ അയ്യപ്പന്‍ - റാണി ദമ്പതികളുടെ മകന്‍ അജയകുമാര്‍(11), പ്രിയദര്‍ശിനി കോളനിയിലെതന്നെ വിജയ് - ശെല്‍വി ദമ്പതികളുടെ മകള്‍ അളകമുത്തു(ഒമ്പത്) എന്നിവരാണു മുങ്ങി മരിച്ചത്.

അജയകുമാര്‍ മറയൂര്‍ സെന്റ് മേരീസ് എല്‍പി സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിയും അളകമുത്തു മറയൂര്‍ സേവാഭാരതി സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥിനിയുമാണ്. അയ്യപ്പന്റെ രണ്ട് ആണ്‍മക്കളില്‍ മൂത്തയാളാണ് അജയകുമാര്‍. വിജയയുടെ മൂന്നുമക്കളില്‍ ഇളയ ആളാണ് അളകമുത്തു. സ്കൂളുകള്‍ക്ക് അവധിയായതിനാല്‍ വീട്ടില്‍ നിന്ന് ഏകദേശം മൂന്നു കിലോമീറ്റര്‍ അകലെയുള്ള ആനയ്ക്കാല്‍പെട്ടി ഭാഗത്തുള്ള പാമ്പാര്‍ ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. അളകമുത്തുവിന്റെ പിതാവ് വിജയ് രണ്ടുവര്‍ഷം മുമ്പാണു മരിച്ചത്. മൃതദേഹങ്ങള്‍ മറയൂര്‍ ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടം നടത്തി. മൃതദേങ്ങള്‍ ഇന്നു കോട്ടക്കുളത്തുള്ള ചുടലപ്പെട്ടി ശ്മശാനത്തില്‍ സംസ്കരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.