സാമ്പത്തിക പ്രതിസന്ധി: സമിതിയെ നിയോഗിച്ചു
Wednesday, April 23, 2014 12:25 AM IST
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചു. ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍, മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക് എന്നിവരാണ് സമിതി അംഗങ്ങള്‍.

ധനസമാഹരണത്തിനും ചെലവ് ചുരുക്കുന്നതിനുമുള്ള പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.