റീപോളിംഗ് ആവശ്യപ്പെട്ട സ്ഥാനാര്‍ഥി രാജ്യംവിട്ടത് അനുചിതം: യുഡിഎഫ്
റീപോളിംഗ് ആവശ്യപ്പെട്ട സ്ഥാനാര്‍ഥി രാജ്യംവിട്ടത് അനുചിതം: യുഡിഎഫ്
Wednesday, April 23, 2014 12:26 AM IST
കൊച്ചി: എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ കളമശേരിയില്‍ 118-ാം നമ്പര്‍ ബൂത്തില്‍ റീപോളിംഗ് ആവശ്യപ്പെട്ട ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അവധിക്കാലം ആഘോഷിക്കാന്‍ രാജ്യംവിട്ടുപോയത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നു യുഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് അജയ് തറയില്‍ പറഞ്ഞു. 118-ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ റീ പോളിംഗ് ആവശ്യപ്പെട്ട് പരാതിപ്പെടുകയും ഇലക്ഷന്‍ കമ്മീഷന്‍ റീ പോളിം ഗ് അനുവദിക്കുകയും ചെയ്തശേഷമാണ് സ്ഥാനാര്‍ഥി ജപ്പാനിലേ ക്കു പോയതെന്ന് അജയ് തറയില്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

വോട്ടെടുപ്പു ദിവസം ഈ ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായി എന്നറിഞ്ഞതോടെ യന്ത്രം മാറ്റുകയും 1,136 പേരില്‍ 846 പേര്‍ പുതിയ യന്ത്രത്തില്‍ വോട്ടു രേഖപ്പെടുത്തുകയും ചെയ്തു.


വോട്ടിംഗ് യന്ത്രം സ്റോര്‍ റൂമില്‍ വയ്ക്കുന്ന സമയത്ത് ഇവിടെ റീ പോളിംഗ് വേണമെന്നോ മറ്റു തരത്തിലോ സ്ഥാനാര്‍ഥികളാരും പരാതിപ്പെട്ടിരുന്നില്ല. പിന്നീടാണ് എഎപി സ്ഥാനാര്‍ഥിയുടെ പരാതി ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ റീ പോളിംഗിന് ഇലക്ഷന്‍ കമ്മീഷന്‍ അനുമതി നല്‍കി. ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തിക ബാധ്യതയും ഉദ്യോഗസ്ഥ വിന്യാസവുമാണ് ഈ റീ പോളിംഗിന് ആവശ്യമായി വന്നിരിക്കുന്നത്. ആവശ്യം ഉന്നയിച്ച സ്ഥാനാര്‍ഥിതന്നെ രാജ്യംവിട്ടതു വോട്ടര്‍മാരില്‍ കൌതുകം സൃഷ്ടിച്ചിരിക്കുകയാണെന്നും അജയ് തറയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.