വെള്ളാപ്പള്ളിക്കും തുഷാറിനും ബിനീഷിനും സോളാര്‍ കേസുമായി ബന്ധമില്ലെന്നു ബിജു രാധാകൃഷ്ണന്‍
വെള്ളാപ്പള്ളിക്കും തുഷാറിനും ബിനീഷിനും സോളാര്‍ കേസുമായി ബന്ധമില്ലെന്നു ബിജു രാധാകൃഷ്ണന്‍
Wednesday, April 23, 2014 12:27 AM IST
ചേര്‍ത്തല: വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, ബിനീഷ് കോടിയേരി എന്നിവര്‍ക്കു സോളാര്‍ കേസുമായി യാതൊരു ബന്ധവുമില്ലെന്നു ബിജു രാധാകൃഷ്ണന്‍. സോളാറുമായി ബന്ധപ്പെട്ടു നടന്ന ചെക്കു കേസില്‍ അര്‍ത്തുങ്കല്‍ സ്വദേശി ഡോ. ജോണ്‍ തോമസ് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നു ചേര്‍ത്തല കോടതിയില്‍ എത്തിച്ച ബിജു രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളാപ്പള്ളിക്കോ, മകന്‍ തുഷാറിനോ ബിനീഷിനോ സോളാറുമായി ബന്ധമൊന്നുമില്ലെന്നും എന്തിനാണു ഇവരെ ബന്ധപ്പെടുത്തി സരിത ആക്ഷേപം ഉന്നയിച്ചതെന്നറിയില്ലെന്നും ബിജു പറഞ്ഞു.


തന്റെ ജീവിതവും ബിസിനസും തകര്‍ത്ത രാഷ്ട്രീയക്കാരടക്കമുള്ള പ്രമുഖരുടെ പങ്കു സംബന്ധിച്ച തെളിവുകള്‍ തന്റെ പക്കലുണ്െടന്നും ബിജു അവകാശപ്പെട്ടു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് സരിത മൂകാംബികയില്‍ പോയത് ആരും അന്വേഷിച്ചില്ലെന്നും സോളാര്‍ കേസില്‍ തനിക്കും സരിതക്കും രണ്ടു നീതിയാണു ലഭിക്കുന്നതെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.