വണ്ടര്‍ലാ ഹോളിഡെയ്സ് ഐപിഒ വന്‍ വിജയത്തിലേക്ക്
Wednesday, April 23, 2014 12:29 AM IST
കൊച്ചി: വണ്ടര്‍ലാ ഹോളിഡെയ്സിന്റെ പ്രാരംഭ ഓഹരി വില്‍പന വന്‍ വിജയത്തിലേക്ക്. രണ്ടാം ദിവസമായിരുന്ന ഇന്നലെ വൈകുന്നേരം അഞ്ചോടെ 98 ശതമാനം ഓഹരികള്‍ക്കു നിക്ഷേപകര്‍ ആയിക്കഴിഞ്ഞു. ഐപിഒ ഇന്നു സമാപിക്കും. വ്യക്തിഗത റീട്ടെയില്‍ നിക്ഷേപകര്‍ക്കായി വകയിരുത്തിയ മുഴുവന്‍ ഓഹരികളും സബ്സ്ക്രൈബ്ഡ് ആയി.

1.45 മടങ്ങ് അപേക്ഷകരുണ്ട് ഇന്നലെവരെ ഈ വിഭാഗത്തില്‍. യോഗ്യരായ നിക്ഷേപകരുടെ വിഭാഗത്തില്‍ 69 ശതമാനവും സ്ഥാപന ഇതര നിക്ഷേപകരുടെ വിഭാഗത്തില്‍ 53 ശതമാനവും ഓഹരികളാണു സബ്സ്ക്രൈബ്ഡ് ആയത്. നേരത്തെ 15 ശതമാനം ഓഹരികള്‍ 125 രൂപ നിരക്കില്‍ ആകെ 27.18 കോടി രൂപയ്ക്ക് എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട്, ആദിത്യ ബിര്‍ള പ്രൈവറ്റ് ഇക്വിറ്റി, ടിവിഎസ് ക്യാപ്പിറ്റല്‍ എന്നീ മൂന്ന് ആങ്കര്‍ നിക്ഷേപകര്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു.


പത്തു രൂപ മുഖവിലയുള്ള 1.45 കോടി ഓഹരികളാണ് 115 രൂപ മുതല്‍ 125 രൂപ വരെ പ്രൈസ് ബാന്‍ഡില്‍ വിഗാര്‍ഡ് ഗ്രൂപ്പിനു കീഴിലുള്ള അമ്യൂസ്മെന്റ് പാര്‍ക്ക് കമ്പനിയാണ് വണ്ടര്‍ലാ ഹോളിഡെയ്സ് വില്‍പനയ്ക്കു വച്ചിരിക്കുന്നത്. അപേക്ഷിക്കാവുന്ന കുറഞ്ഞ ഓഹരികള്‍ 100 എണ്ണം. 180 കോടി രൂപയുടെ മൊത്ത വരുമാനമാണ് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ കമ്പനി ലക്ഷ്യമാക്കുന്നത്. ബുക്ക് ബില്‍ഡിംഗ് പ്രക്രിയയിലൂടെയാവും ഓഹരികള്‍ അനുവദിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.