തൊഴിലുറപ്പ് കൂലി വിതരണത്തില്‍ വീഴ്ചവരുത്തിയ എസ്ബിഐക്കെതിരേ അന്വേഷണം
തൊഴിലുറപ്പ് കൂലി വിതരണത്തില്‍ വീഴ്ചവരുത്തിയ എസ്ബിഐക്കെതിരേ അന്വേഷണം
Wednesday, April 23, 2014 12:31 AM IST
തിരുവനന്തപുരം: തൊഴിലുറപ്പിന്റെ കൂലി സര്‍ക്കാര്‍ നല്‍കിയിട്ടും യഥാസമയം തൊഴിലാളികള്‍ക്കു കൂലി നല്‍കുന്നതില്‍ നോഡല്‍ ഏജന്‍സിയായ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വരുത്തിയ വീഴ്ചയെപ്പറ്റി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കു ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് നിര്‍ദേശം നല്‍കി.

തൊഴിലുറപ്പിന്റെ കുടിശിക കൂലി നല്‍കാനായി മാര്‍ച്ച് 31ന് മുന്‍പ് 54 കോടി രൂപയും തുടര്‍ന്ന് ഏപ്രില്‍ ഒന്‍പതുവരെ ബാക്കി 332 കോടി രൂപയും എസ്ബിഐയുടെ പട്ടം ഓഫീസില്‍ അടച്ചുവെങ്കിലും ഏപ്രില്‍ പത്തൊന്‍പതുവരെ 175.70 കോടി രൂപ മാത്രമാണ് കൂലിയായി ബാങ്ക് വിതരണം ചെയ്തത്.


കൂലിയായി നല്‍കേണ്ട 211.2 കോടി രൂപ ഏപ്രില്‍ 21ന് ബാങ്കില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിവിശേഷം എസ്ബിഐയുടെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചയാണ്. കൂലിനല്‍കാനുള്ള നോഡല്‍ ബാങ്കായി എസ്ബിഐയെ മാത്രം പരിഗണിച്ച രീതി മാറ്റി ഒന്നിലേറെ ബാങ്കുകള്‍ മുഖേന വേതനം നല്‍കും . രണ്ടുദിവസത്തിനുള്ളില്‍ കുടിശിക മുഴുവന്‍ നല്‍കാന്‍ എസ്ബിഐക്ക് നിര്‍ദേശം നല്‍കാനും തദ്ദേശ സ്വയംഭരണ സെക്രട്ടറിക്കു മന്ത്രി നിര്‍ദേശം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.