മലയാള സര്‍വകലാശാല പഠനബോര്‍ഡുകളുടെ സംയുക്തയോഗം ഇന്നുമുതല്‍
Wednesday, April 23, 2014 12:32 AM IST
മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല പാഠ്യപദ്ധതി അവലോകനത്തിനായി പഠനബോര്‍ഡുകളുടെ സംയുക്തയോഗം ചേരുന്നു. ഇന്ന് വാക്കാട് അക്ഷരം കാമ്പസില്‍ രാവിലെ 10.30 ന് സംയുക്തയോഗം ആരംഭിക്കും. ഇന്നും നാളെയും ഭാഷാശാസ്ത്രം, സാഹിത്യപഠനം, സാഹിത്യരചന എന്നീ പഠനബോര്‍ഡുകളുടെ സംയുക്തയോഗമാണ് നടക്കുക. 25, 26 തിയതികളില്‍ സംസ്കാരപൈതൃകപഠനം, മാധ്യമപഠനം ബോര്‍ഡുകളുടെ യോഗം നടക്കും. നിലവിലുള്ള പാഠ്യപദ്ധതി അവലോകനം, ലൈബ്രറി വിപുലീകരണം, ഗവേഷണനയം തുടങ്ങിയ വിഷയങ്ങള്‍ സംയുക്തയോഗത്തില്‍ ചര്‍ച്ച ചെയ്യും.


വിവിധ വിഷയങ്ങളുടെ പഠനബോര്‍ഡ് അംഗങ്ങളും അധ്യാപകരുമാണ് യോഗത്തില്‍ പങ്കാളികളാവുക. വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ അധ്യക്ഷതയിലാണ് യോഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.