എം.എ. ബേബിക്ക് ഇ.വി. കൃഷണപിള്ള സ്മാരക സാഹിത്യ അവാര്‍ഡ്
എം.എ. ബേബിക്ക് ഇ.വി. കൃഷണപിള്ള സ്മാരക സാഹിത്യ അവാര്‍ഡ്
Wednesday, April 23, 2014 12:32 AM IST
തിരുവനന്തപുരം: പിറവി സാസ്കാരിക സമിതി ഇ.വി. കൃഷണപിള്ളയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സാഹിത്യഅവാര്‍ഡിന് എം.എ. ബേബി എംഎല്‍എ അര്‍ഹനായി. അദ്ദേഹത്തിന്റെ സ്നേഹാക്ഷരങ്ങളിലെ ഉപ്പ് എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്. 10001 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ഏഴാച്ചേരി രാമചന്ദ്രന്‍, കൃഷ്ണപൂജപ്പുര, ബേബി തോമസ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

അടുത്തമാസം 15നു ഇ.വി. കൃഷ്ണപിള്ളയുടെ ജന്‍മനാടായ കുന്നത്തൂരില്‍ ഏഴാം മൈലില്‍ നടക്കുന്ന സാസ്കാരിക സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് പിറവി സാസ്കാരിക സമിതി ഭാരവാഹികളായ ജി. നകുലകുമാര്‍, ആര്‍.ജിതേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


ജ്ഞാനപീഠ ജേതാവ് ഒ.എന്‍.വി. കുറുപ്പുമായി ഗ്രന്ഥകര്‍ത്താവ് നടത്തുന്ന സംവാദത്തിലൂടെ രൂപപ്പെട്ടതാണ് സ്നേഹാക്ഷരങ്ങളിലെ ഉപ്പ് എന്ന കൃതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.