അരുവിത്തുറ തിരുനാളിനു കൊടിയേറി
അരുവിത്തുറ തിരുനാളിനു കൊടിയേറി
Wednesday, April 23, 2014 12:36 AM IST
അരുവിത്തുറ: പള്ളിമണിനാദങ്ങളും സ്തുതി ഗീതങ്ങളും പ്രാര്‍ഥനാമഞ്ജരികളും ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി.

ആയിരക്കണക്കിനു വിശ്വാസികളെ സാക്ഷിയാക്കി ഫൊറോന വികാരി ഫാ. തോമസ് ഓലിക്കല്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ഫാ. ജോര്‍ജ് പോളച്ചിറകുന്നുംപുറം, ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, റവ. ഡോ. ബേബി സെബാസ്റ്യന്‍ തോണിക്കുഴിയില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.


ഇന്നു രാവിലെ 8.15 നു വിശുദ്ധ കുര്‍ബാന, നൊവേന - മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍. 9.30നു മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ വിശുദ്ധന്റെ തിരുസ്വരൂപം മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. തുടര്‍ന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ സുറിയാനി പാട്ടുകുര്‍ബാന, നൊവേന. വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന, നൊവേന ഫാ. സെബാസ്റ്യന്‍ വലിയവീട്ടില്‍കളപ്പുര. 6.15നു തിരുനാള്‍ പ്രദക്ഷിണം. രാത്രി എട്ടിനു വെടിക്കെട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.