ഭൂമിസംരക്ഷണം ജീവജാലങ്ങളുടെ നിലനില്‍പിന് അത്യന്താപേക്ഷിതം: മാര്‍ മാത്യു മൂലക്കാട്ട്
ഭൂമിസംരക്ഷണം ജീവജാലങ്ങളുടെ നിലനില്‍പിന് അത്യന്താപേക്ഷിതം: മാര്‍ മാത്യു മൂലക്കാട്ട്
Wednesday, April 23, 2014 12:36 AM IST
കോട്ടയം: ഭൂമിസംരക്ഷണം ജീവജാലങ്ങളുടെ നിലനില്‍പിന് അത്യന്താപേക്ഷിതമാണെന്നു കോട്ടയം ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ജലനിധി, സിസിഡിയു, മഴകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ ചൈതന്യയില്‍ സംഘടിപ്പിച്ച ഭൌമദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. പ്രകൃതിയോടിണങ്ങിയ ജീവിതശൈലി വളര്‍ത്തിയെടുക്കാന്‍ ഭൌമദിനാചരണം വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരേഷ്കുറുപ്പ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സിസിഡിയു ഡയറക്ടര്‍ സുഭാഷ് ചന്ദ്രബോസ്, ജലനിധി ഡിഎഫ്എ എസ്.ശ്രീവത്സന്‍, ഭൂജലവകുപ്പ് ഡയറക്ടര്‍ ബാബു ജോസഫ്, സിഡബ്ള്യുആര്‍ഡിഎം ഹെഡ് ശാസ്ത്രജ്ഞന്‍ ജോര്‍ജ് എബി, കെഎസ്എസ്എസ് സെക്രട്ടറി ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ജോര്‍ജ്, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി ഇമ്മാനുവല്‍, പഞ്ചായത്തംഗം വല്‍സമ്മ ജോസഫ് മാത്തശേരില്‍, ജലനിധി ആര്‍പിഎംയു ഡയറക്ടര്‍ സാബു വര്‍ഗീസ്, സിസ്റര്‍ ലിനറ്റ് ഡിസിപിബി തുടങ്ങിയവര്‍ പ്രസംഗിച്ചു.


ദിനാചരണത്തോടനുബന്ധിച്ച് കരുതുക ഓരോതുള്ളി വെള്ളവും ഓരോതരി മണ്ണും നമുക്കും തലമുറകള്‍ക്കും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. കൂടാതെ ഭൌമദിന പ്രതിജ്ഞയും വൃക്ഷത്തൈ വിതരണവും ചൈതന്യ ജീവകാരുണ്യനിധി വിതരണവും നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.