സുഭാഷ് ചന്ദ്രനു പുരസ്കാരം
സുഭാഷ് ചന്ദ്രനു   പുരസ്കാരം
Wednesday, April 23, 2014 12:37 AM IST
കൊച്ചി: എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളുടെ സംഘടനയായ ടെക്നോസിന്റെ സ്ഥാപകനായിരുന്ന കെ.കെ. രാജേഷ്കുമാറിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനു കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ അര്‍ഹനായി. 25,000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് 26-ന് അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ കമല്‍ സമ്മാനിക്കും. കെ.കെ. രാജേഷ്കുമാര്‍ അനുസ്മരണസമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം.ബി.രാജേഷ് എംപി ഉദ്ഘാടനം ചെയ്യും. പി.ബിജു എംപി, ടി.വി.രാജേഷ് എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി സി.എം. ദിനേശ്മണി, ഡോ. എം.പി. ചന്ദ്രശേഖര്‍ എന്നിവര്‍ പ്രസംഗിക്കും.


പത്രസമ്മേളനത്തില്‍ കെ.കെ.രാജേഷ്കുമാര്‍ മെമ്മോറിയല്‍ ട്രസ്റ് ഭാരവാഹികളായ ഡോ. എം.സതീഷ്, കെ.കെ. രതീഷ്കുമാര്‍, കെ.ടി. ഹരിദാസ്, പ്രിന്‍സ് ജോര്‍ജ്, കെ.പി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.