പാലാ ജംപ്സ് അക്കാദമിക്കു വീണ്ടും അംഗീകാരം
Wednesday, April 23, 2014 12:38 AM IST
കോട്ടയം: പോള്‍വാള്‍ട്ടില്‍ റിക്കാര്‍ഡുകളും മെഡലുകളും വാരിക്കൂട്ടുന്ന പാലാ ജംപ്സ് അക്കാദമിക്കു വീണ്ടും അംഗീകാരത്തിന്റെ തിളക്കം. ഗോവയില്‍ നടന്നു വരുന്ന ദേശീയ യൂത്ത് അത്ലറ്റിക് മീറ്റില്‍ പോള്‍വാള്‍ട്ടില്‍ ഒന്നും രണ്ടും സ്ഥാനങ്ങളാണ് അക്കാദമിയിലെ താരങ്ങള്‍ സ്വന്തമാക്കിയത്. 2.90 ചാടി മരിയ ജെയ്സണ്‍ ഒന്നാം സ്ഥാനവും 2.70 ചാടി ഷാനി ഷാജി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇതെടെ ജംപ്സ് അക്കാദമിക്കു ലഭിക്കുന്ന മെഡലുകളുടെ എണ്ണം 232 ആയി.

മലേഷ്യയില്‍ നടന്ന എഷ്യന്‍ സ്കൂള്‍ ഗെയിംസിലും ബ്രസീലില്‍ നടന്ന ലോക സ്കൂള്‍ മീറ്റിലും 3.10 ചാടി മരിയ ജെയ്സണ്‍ അക്കാദമിയുടെ പേര് വാനോളം ഉയര്‍ത്തിയിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉയരത്തില്‍ ചാടിയ കെ.പി.ബിമിന്‍( 5.13) ജംപ്സ് അക്കാദമിയിലെ താരമാണ്.


പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ജംപ്സ് അക്കാദമിയിലെ താരങ്ങള്‍ ഇപ്പോള്‍ പാലാ -ഉഴവൂര്‍ റോഡിലെ അല്ലപ്പാറയിലെ റബര്‍ തോട്ടത്തിലെ ചെറിയ മൈതാനത്താണ് പരിശീലനം നടത്തുന്നത്. കോച്ച് കെ.പി.സതീഷ്കുമാറിന്റെ നേതൃത്വത്തിലാണ് പരിശീലനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.