എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ പൂര്‍ത്തിയായി; ഇന്നു മെഡിക്കല്‍ പരീക്ഷ
Wednesday, April 23, 2014 12:38 AM IST
തിരുവനന്തപുരം: ഈ വര്‍ഷത്തെ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷകള്‍ പൂര്‍ത്തിയായി. ഇന്നു രാവിലെയും ഉച്ചയ്ക്കുമായി മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ നടക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ അഞ്ച് വരെയുമാണ് പരീക്ഷ.

എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഇന്നലെ നടന്നത് കണക്ക് പരീക്ഷയായിരുന്നു. അപേക്ഷിച്ചിരുന്ന 1,19,025 പേരില്‍ 1,03.911 പേര്‍ ഇന്നലെ പരീക്ഷ എഴുതി. ആദ്യ ദിവസം 1,06,885 പേര്‍ പരീക്ഷ എഴുതിയിരുന്നു. 1,02,458 പേരാണ് മെഡിക്കല്‍ പ്രവേശനപരീക്ഷ എഴുതുന്നത്.


എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ സുഗമമായി നടന്നെന്നും പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നും പ്രവേശന പരീക്ഷ കമീഷണര്‍ ബി. എസ്. മാവേജി അറിയിച്ചു. ഇന്നു വൈകുന്നേരം ആറിന് തന്നെ പരീക്ഷയുടെ ഉത്തര സൂചികകളെല്ലാം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.