ഐഎസ്ആര്‍ഒ ചാരക്കേസ് പുനരന്വേഷിക്കണം: രാമചന്ദ്രന്‍ മാസ്റര്‍
Thursday, April 24, 2014 11:58 PM IST
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് സിബിഐ പുനരന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നു കെ.കെ. രാമചന്ദ്രന്‍ മാസ്റര്‍ ആവശ്യപ്പെട്ടു. കെട്ടിച്ചമച്ച കള്ളക്കേസിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ വ്രണിത ഹൃദയനായി കഴിയേണ്ടിവന്ന കെ. കരുണാകരന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കണമെങ്കില്‍ ആ കള്ളക്കേസ് കെട്ടിച്ചമച്ചുണ്ടാക്കിയ കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നേ പറ്റുവെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ചാരക്കേസ് കെട്ടിച്ചമച്ചതിനു പിന്നില്‍ ഐബി ഉദ്യോഗസ്ഥര്‍ക്കും കേരളാ പോലീസിലെ ചില ഉന്നതര്‍ക്കും പങ്കുണ്ട്. കരുണാകരനു മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നതു ചാരക്കേസിന്റെ പേരില്‍ തന്നെയാണ്. അദ്ദേഹത്തിന്റെ രാജിക്കു പിന്നില്‍ ചില രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കുണ്െടന്നുള്ളതു വസ്തുതയാണ്. കരുണാകരന്റെ മരണശേഷം അദ്ദേഹത്തിന്റെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുന്ന ഇന്നത്തെ ഭരണകര്‍ത്താക്കള്‍ക്കു ചാരക്കേസിലെ യാഥാര്‍ഥ്യം ജനങ്ങളെ അറിയിക്കാന്‍ ബാധ്യതയുണ്െടന്നും രാമചന്ദ്രന്‍ മാസ്റര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.