സബര്‍ബന്‍ ട്രെയിന്‍: പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
സബര്‍ബന്‍ ട്രെയിന്‍:  പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Thursday, April 24, 2014 12:06 AM IST
തിരുവനന്തപുരം: സബര്‍ബന്‍ ട്രെയിന്‍ പദ്ധതിയില്‍ തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള ഒന്നാം ഘട്ടത്തിന്റെ പഠന റിപ്പോര്‍ട്ട് മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. 3330 കോടി രൂപയുടെ നിര്‍മാണച്ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ധനസമാഹരണ മാര്‍ഗങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തതായി മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇത്രയധികം തുക മുടക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

സിയാല്‍ മോഡലിലുള്ള ധനസമാഹരണ മാര്‍ഗങ്ങളാണ് ഏറ്റവും സാധ്യതയുള്ളത്. ലോകബാങ്കില്‍ നിന്നു സഹായം ലഭിക്കാന്‍ സാധ്യതയുണ്ട്. ധനസമാഹരണ മാര്‍ഗമാണ് ഇതില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. സാധ്യതാപഠനം നടത്തിയ മുംബൈ റെയില്‍ വികാസ് കോര്‍പറേഷന്‍ സിഎംഡി രാജേഷ് സക്സേന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചു.


ഭൂമി ഏറ്റെടുക്കാതെ നിലവിലെ ട്രാക്ക് തന്നെയാണു സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന് ഉപയോഗിക്കുന്നത്. ചെങ്ങന്നൂര്‍ മുതല്‍ എറണാകുളം വരെയുള്ള രണ്ടാംഘട്ടം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായശേഷം മാത്രമേ നടപ്പാക്കാനാകൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.