തീരസംരക്ഷണ നിയമത്തില്‍ മാറ്റം വരുത്താന്‍ കേരളം ആവശ്യപ്പെടും
Thursday, April 24, 2014 12:07 AM IST
തിരുവനന്തപുരം: കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചു തീരസംരക്ഷണ നിയമത്തിന്റെ (സിആര്‍ഇസഡ്) വിജ്ഞാപനത്തില്‍ ഭേദഗതി വരുത്താന്‍ തയാറാകണമെന്നു കേന്ദ്ര സര്‍ക്കാരിനോടു കേരളം ആവശ്യപ്പെടും.

ഇതേക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് തയാറാക്കി 30നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ആവശ്യമായ ഭേദഗതികളും കൈക്കൊള്ളേണ്ട നടപടികളും യോഗത്തില്‍ തീരുമാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.