റബര്‍ വിലയിടിവ്: അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും
റബര്‍ വിലയിടിവ്: അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും
Thursday, April 24, 2014 12:07 AM IST
തിരുവനന്തപുരം: റബര്‍ വിലയിടിവു തടയുന്നതിനും റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം എത്തിക്കുന്നതിനുമായി സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കുന്നത് അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നു മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നു മന്ത്രി അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍ റബറിനു ലഭിക്കുന്നത്. വില ഇടിഞ്ഞപ്പോള്‍ ഉയര്‍ന്ന വിലയ്ക്കു റബര്‍ സംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും വിജയകരമായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.