കര്‍ഷക പ്രക്ഷോഭം ആരംഭിക്കും: പി.സി. ജോര്‍ജ്
കര്‍ഷക പ്രക്ഷോഭം ആരംഭിക്കും: പി.സി. ജോര്‍ജ്
Thursday, April 24, 2014 12:07 AM IST
കോട്ടയം: സംസ്ഥാനത്തെ ഉദ്യോഗസ്ഥ ലോബിയെ നിലക്കുനിര്‍ത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച റബര്‍ സംഭരണം ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ ഭരണ പങ്കാളിത്തവും മുന്നണി ബന്ധവും പരിഗണിക്കാതെയുള്ള അതിശക്തമായ കര്‍ഷക പ്രക്ഷോഭം ആരംഭിക്കുമെന്നു കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ്. റബര്‍ വിലയിടിക്കാന്‍ പരിശ്രമിച്ച ചില കേന്ദ്രമന്ത്രിമാരുടെ സ്വാധീനത്തിനുവഴങ്ങി കേരളത്തിലെ ഐഎഎസുകാര്‍ അടക്കമുള്ള ഒരുപറ്റം ഉദ്യോഗസ്ഥ മേധാവികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റബര്‍ സംഭരണം അട്ടിമറിച്ചിരിക്കുകയാണ്.

വിപണി വിലയേക്കാള്‍ രണ്ടുരൂപ കൂടുതല്‍ നല്‍കി റബര്‍ സംഭരിക്കാനുള്ള ആശ്വാസ നടപടിയാണു രാജ്യത്തെ ടയര്‍ലോബിക്കുവേണ്ടി ബോധപൂര്‍വം തടസപ്പെടുത്തിയിരിക്കുന്നത്. കിലോയ്ക്ക് 240 രൂപയോളം വിലയുണ്ടായിരുന്ന റബറിനു ഇപ്പോള്‍ കേവലം 135 രൂപ മാത്രമാണു വില. റബര്‍ ഇറക്കുമതി തീരുവ 20 രൂപയില്‍ നിന്നും 25 ശതമാനമാക്കി ഉയര്‍ത്തുവാനുള്ള തീരുമാനം അട്ടിമറിച്ച അതേ ശക്തികള്‍ തന്നെയാണു സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ സംഭരണം തടസപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ കര്‍ഷക പ്രക്ഷോഭമല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.