കെഎസ്ആര്‍ടിസി എംഡിയുടെ മാറ്റം അടുത്ത മന്ത്രിസഭായോഗത്തില്‍
Thursday, April 24, 2014 12:08 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി കെ.ജി. മോഹന്‍ലാലിനെ മാറ്റുന്നത് 30നു ചേരുന്ന മന്ത്രിസഭായോഗം പരിഗണിച്ചേക്കും. സിഎംഡി സ്ഥാനത്തുനിന്നു സര്‍ക്കാര്‍ മാറ്റുന്നതിനു മുമ്പായി സ്വന്തം വകുപ്പായ വനം-വന്യജീവി വകുപ്പിലേക്കു മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു മോഹന്‍ലാല്‍ സര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസി സിഎംഡിയുടെ മാറ്റം ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ പരിഗണിക്കാനിരുന്നെങ്കിലും പുതിയ എംഡിയെ കൊണ്ടുവരുന്നതിനുള്ള സാങ്കേതിക തടസമാണു കാരണമായത്. ഐജി റാങ്കിലുള്ള ഐപിഎസ് ഉന്നതനെ കെഎസ്ആര്‍ടിസി മേധാവിയായി കൊണ്ടുവരാനാണു ഗതാഗതമന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആലോചിക്കുന്നത്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തില്‍ പൂര്‍ണ ഇളവു ലഭിക്കാത്തതിനാല്‍ പുതിയ എംഡിയുടെ നിയമനം കുരുക്കില്‍പ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.