സെവന്ത് ഡേ അഡ്വന്റിസ്റ് ശതാബ്ദി ആഘോഷം 24 മുതല്‍ 26 വരെ
Thursday, April 24, 2014 12:08 AM IST
തിരുവനന്തപുരം: സെവന്ത് ഡേ അഡ്വന്റിസ്റ് സഭയുടെ ശതാബ്ദി ആഘോഷം 24 മുതല്‍ 26 വരെ വടകോടും ധനുവച്ചപുരത്തും നടക്കും. വടകോട് നിന്നു ധനുവച്ചപുരത്തേക്കു ദീപശിഖാറാലി നടക്കും. ഡിവൈഎസ്പി അനില്‍കുമാര്‍ റാലി ഫ്ളാഗ് ഓഫ് ചെയ്യും. പൊതുസമ്മേളനം സെവന്ത്ഡേ അഡ്വന്റിസ്റ് സ്കൂള്‍ അങ്കണത്തില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ സെവന്ത്ഡേ അഡ്വന്റിസ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി പാസ്റര്‍ പി.എ. വര്‍ഗീസ്, ട്രഷറര്‍ ഡി. ചന്ദ്രന്‍ ജോസഫ്, മറ്റു ജനപ്രതിനിധികള്‍ പങ്കെടുക്കും. സമാപന സമ്മേളനം 24, 25 തീയതികളില്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുമെന്നു സഭാ പ്രസിഡന്റ് പാസ്റര്‍ വൈ. സെല്‍വമണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ച്ചാണ് ഹര്‍ത്താല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.