ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോ. സപ്തതി ആഘോഷങ്ങള്‍ നാളെ
Thursday, April 24, 2014 12:11 AM IST
ആലപ്പുഴ: ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ സപ്തതി ആഘോഷങ്ങള്‍ നാളെ തുടങ്ങും. ആലപ്പുഴ കാര്‍മല്‍ ഹാളില്‍ രാവിലെ 11നു നടക്കുന്ന സമ്മേളനത്തില്‍ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.വി. തോമസ് നിര്‍വഹിക്കും. മന്ത്രി ഷിബു ബേബി ജോണ്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും.

സപ്തതി ആഘോഷത്തോടനുബന്ധിച്ചുള്ള സഹായധന വിതരണം ജ്യുവല്‍ ഹാളില്‍ രാവിലെ 10ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജസ്റിന്‍ പാലത്ര, ജനറല്‍ സെക്രട്ടറി പി.സി. നടേശന്‍, വൈസ് പ്രസിഡന്റ് എ.വി.ജെ. മണി, ജില്ലാ പ്രസിഡന്റ് ആലപ്പി മോഹന്‍, എബി പാലത്ര എന്നിവര്‍ പങ്കെടുത്തു. ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സാമൂഹിക സേവന രംഗത്തെ പ്രഗത്ഭര്‍ക്കു നല്‍കുന്ന ചെറിയാന്‍ പാലത്ര അവാര്‍ഡിന് ഹൃദയ ശസ്ത്രക്രിയ വിദഗ്ദ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപുറം അര്‍ഹനായി. 50,000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.