സമഗ്ര സ്കൂള്‍ കലാപാഠ്യപദ്ധതി ഉദ്ഘാടനം ഇന്ന്
Thursday, April 24, 2014 12:13 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന സമഗ്ര സ്കൂള്‍ കലാപാഠ്യപദ്ധതി ഉദ്ഘാടനവും പുസ്തകങ്ങളുടെ പ്രകാശനവും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും സിനിമാതാരം സുരേഷ്ഗോപിയും പൂജപ്പുര എസ്സിഇആര്‍ടിയില്‍ നിര്‍വഹിക്കും. കലാ വിദ്യാഭ്യാസത്തിനും കായിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുന്ന പാഠ്യപദ്ധതി ദേശീയ പാഠ്യപദ്ധതിക്ക് അനുസൃതമായാണു തയാറാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായുള്ള സമീപനരേഖ, സിലബസ്, ഹയര്‍സെക്കന്‍ഡറി പാഠപുസ്തകം, സോഴ്സ് ബുക്കുകള്‍ എന്നിവയാണ് ചടങ്ങില്‍ പ്രകാശിപ്പിക്കുന്നത്.


പൊതുവിദ്യാഭ്യാസ സ്പെഷല്‍ സെക്രട്ടറി എ.ഷാജഹാന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പി.കെ. ഷെയ്ക്ക് പരീത്, എസ്സിഇആര്‍ടി ഡയറക്ടര്‍ പ്രഫസര്‍ കെ.എ. ഹാഷിം, സീമാറ്റ് ഡയറക്ടര്‍ ഡോക്ടര്‍ ഇ. വത്സല കുമാര്‍, ഐടി@സ്കൂള്‍ പ്രോജക്ട് ഡയറക്ടര്‍ ബാബു സെബാസ്റ്യന്‍, കേരള സര്‍വകലാശാല സംഗീത വിഭാഗം മുന്‍ മേധാവി ഡോക്ടര്‍ കെ. ഓമനക്കുട്ടി, ചലച്ചിത്ര പിന്നണി ഗായിക ബി. അരുന്ധതി എന്നിവര്‍ പ്രസം ഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.