ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി
Thursday, April 24, 2014 12:19 AM IST
അരുവിത്തുറ തിരുനാള്‍

അരുവിത്തുറ: അരുവിത്തുറ തിരുനാളില്‍ പങ്കെടുക്കാനെത്തുന്നവരെ ഇന്നു നടക്കുന്ന ഇടുക്കി ജില്ലാ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ഹൈറേഞ്ച് സംരക്ഷണ സമിതി അറിയിച്ചതായി അരുവിത്തുറ ഫൊറോന വികാരി ഫാ. തോമസ് ഓലിക്കല്‍ വ്യക്തമാക്കി.

മുതലക്കോടം തിരുനാള്‍

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഇന്നു നടക്കുന്ന എല്‍ഡിഎഫ് ഹര്‍ത്താലില്‍നിന്നു മുതലക്കോടം സെന്റ് ജോര്‍ജ് പള്ളി തിരുനാളിനെ ഒഴിവാക്കി. തിരുനാള്‍ ബോര്‍ഡ് വച്ച് വരുന്ന വാഹനങ്ങള്‍ക്കു കടന്നുപോകാം. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. പരിസ്ഥിതി ലോല മേഖലയുടെ കഡസ്ട്രല്‍ മാപ്പ് തയാറാക്കുന്നതിനു കൂടുതല്‍ സമയം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.