മങ്കി ഫീവര്‍: ആശങ്ക വേണ്െടന്ന് ആരോഗ്യ വകുപ്പ്
Thursday, April 24, 2014 12:20 AM IST
തിരുവനന്തപുരം: ചെങ്ങന്നൂരിനടുത്തു ബുധനൂര്‍ ക്ഷേത്രത്തിനു സമീപം രണ്ടു കുരങ്ങുകള്‍ അസുഖം ബാധിച്ചു ചത്തതായ വാര്‍ത്തകളില്‍ ആശങ്ക വേണ്െടന്ന് ആരോഗ്യ വകുപ്പിലെ പൊതുജനാരോഗ്യ വിഭാഗത്തിന്റെ ചുമതലയുള്ള അഡിഷണല്‍ ഡയറക്ടര്‍ ഡോ.എ.എസ്. പ്രദീപ് കുമാര്‍ അറിയിച്ചു. ആരോഗ്യവകുപ്പിലേയും മൃഗസംരക്ഷണവകുപ്പിലേയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ നിരീക്ഷണത്തില്‍ മറ്റ് കുരങ്ങുകള്‍ക്ക് അസുഖബാധയുള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ ഷിമോഗ വനപ്രദേശങ്ങളിലാണ് മങ്കി ഫീവര്‍ (ഗമല്യമൊമൃ എീൃല ഉശലെമലെ) എന്ന വൈറസ് രോഗം സാധാരണ കണ്ടുവരുന്നത്. ഇത് പരത്തുന്നത് ഒരിനം ചെള്ളുകളാണ്. ഇവയെ നശിപ്പിക്കുവാന്‍ സൈഫ്ളൂത്രിന്‍ (ഇ്യളഹൌവൃേശി) എന്ന രാസ മിശ്രിതമാണ് ഉപയോഗിക്കുന്നത്. കുരങ്ങുകള്‍ വിഹരിക്കുന്ന ബുധനൂര്‍ ക്ഷേത്ര പരിസരത്തും കാവിലും ഈ മിശ്രിതം തളിക്കുന്നുണ്ട്. സമീപവാസികള്‍ക്ക് അസ്വാഭാവികമായ പനിബാധ ഉണ്ടാകുന്നുണ്േടാ എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്െടന്നും ഡോ. എ.സ് പ്രദീപ് കുമാര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.