സേ പരീക്ഷകള്‍ മേയ് 12 മുതല്‍ 16 വരെ; നാളെ മുതല്‍ അപേക്ഷ സമര്‍പ്പിക്കാം
Thursday, April 24, 2014 12:20 AM IST
തിരുവനന്തപുരം: എസ്എസ്എല്‍സി, എസ്എസ്എല്‍സി (ഹിയറിംഗ് ഇംപയേര്‍ഡ്), ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി(ഹിയറിംഗ് ഇംപയേര്‍ഡ്), എഎച്ച്എസ്എല്‍സി, സേ പരീക്ഷകള്‍ മേയ് 12 മുതല്‍ 16 വരെ നടത്തും. പരീക്ഷാര്‍ഥികള്‍ക്ക് അപേക്ഷയും പരീക്ഷാഫീസും അവര്‍ 2014 മാര്‍ച്ചില്‍ പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്ത പരീക്ഷാകേന്ദ്രം ഹെഡ്മാസ്റര്‍ക്ക് 25 മുതല്‍ 29 വരെ സമര്‍പ്പിക്കാം.

പ്രഥമാധ്യാപകര്‍ ലഭിച്ച അപേക്ഷയും ഫീസും 30 ന് 12നു മുമ്പായി വിദ്യാഭ്യാസ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സേ പരീക്ഷാ കേന്ദ്രം ചീഫ് സൂപ്രണ്ടുമാര്‍ക്കു കൈമാറണം. ചീഫ് സൂപ്രണ്ടുമാര്‍ അവര്‍ക്ക് ലഭിച്ച മുഴുവന്‍ അപേക്ഷകളും മേയ് മൂന്നിന് മുമ്പായി പരീക്ഷാ ഭവന്‍ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യേണ്ടതും പ്രിന്റെടുത്ത് മേയ് ആറിനകം പരീക്ഷാഭവനില്‍ എത്തിക്കേണ്ടതുമാണ്.


എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സ്ക്രൂട്ടിനി, ഫോട്ടോ കോപ്പി എന്നിവയ്ക്ക് ആഗ്രഹിക്കുന്ന പരീക്ഷാര്‍ഥികള്‍ക്ക് ംംം.സലൃമഹമുമൃലല സവെമയവമ ്മി.ശി എന്ന വെബ്്സൈറ്റില്‍ 25 മുതല്‍ 29 ഉച്ചയ്ക്ക് ഒരുമണിവരെ ഓണ്‍ലൈനില്‍ അപേക്ഷകള്‍ രജിസ്റര്‍ ചെയ്യാം. പരീക്ഷാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റൌട്ടും, നിശ്ചിത ഫീസും പരീക്ഷ എഴുതിയ സെന്ററിലെ ഹെഡ്മാസ്റര്‍ക്ക് സമര്‍പ്പിക്കണം. ബന്ധപ്പെട്ട ഹെഡ്മാസ്റര്‍ അത് ഓണ്‍ലൈനില്‍ പരിശോധിച്ച് കണ്‍ഫേം ചെയ്യേണ്ടതുമാണ്. ഹെഡ്മാസ്റര്‍ കണ്‍ഫേം ചെയ്യാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.