സമ്മര്‍ സ്പ്ളാഷ് 2014
Thursday, April 24, 2014 12:22 AM IST
കൊച്ചി: അവധിക്കാലത്തു വ്യക്തിത്വ വികസന അഭിനയ പരിശീലന ക്യാമ്പ്-സമ്മര്‍ സ്പ്ളാഷ് ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു. 29 മുതല്‍ മേയ് എട്ടു വരെ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണു ക്യാമ്പ്. കുട്ടികളുടെ വ്യക്തിത്വ, സ്വഭാവ രൂപീകരണത്തിനും ഏത് പ്രതിസന്ധിയിലും മടികൂടാതെ മുന്നോട്ടു വരുന്നതിനുമുള്ള പരിശീലനങ്ങളാണു നല്‍കുന്നത്. ഒന്‍പത് മുതല്‍ 15 വയസു വരെയുള്ളവര്‍ക്കാണു പ്രവേശനം. പ്രസംഗം, അഭിനയം, വിവിധതരം കളികള്‍, ഗ്രൂപ്പ് ഡൈനാമിക്, പെയിന്റിംഗ്, ശ്രദ്ധ വികസിപ്പിക്കുക തുടങ്ങിയവയ്ക്കാണു ഊന്നല്‍ നല്‍കുന്നത്.


ക്ളാസുകള്‍ക്കു വിദഗ്ധര്‍ നേതൃത്വം നല്‍കും. പ്രശസ്ത നാടക സംവിധായകനും പരിശീലകനുമായ പ്രഫ.ഡോ.എസ്.രാമനുജം സമ്മര്‍ സ്പ്ളാഷ് ഉദ്ഘാടനം ചെയ്യും. താത്പര്യമുള്ളവര്‍ വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 9947850402, 0484 4070250 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്നു ഫാ.റോബി കണ്ണന്‍ചിറ, ഫാ.ജോസ് പാനാമ്പുഴ എന്നിവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.