ഡി. സുഗതനു കാരണംകാണിക്കല്‍ നോട്ടീസ്
ഡി. സുഗതനു കാരണംകാണിക്കല്‍ നോട്ടീസ്
Thursday, April 24, 2014 11:53 PM IST
തിരുവനന്തപുരം: വിലക്കു ലംഘിച്ചു പരസ്യ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് ഡി. സുഗതനു കെപിസിസി പ്രസിഡന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂറിനെതിരേ പരസ്യപ്രസ്താവന നടത്തിയതിനാണു നോട്ടീസ് നല്കിയത്.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ എ.എ. ഷുക്കൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേയാണു സുഗതന്‍ പരസ്യ പ്രസ്താവന നടത്തിയത്. ഷുക്കൂര്‍ വ്യക്തിപരമായ അജന്‍ഡ നടപ്പാക്കാനാണു ശ്രമിക്കുന്നതെന്നും എസ്എന്‍ഡിപിയെ പിണക്കിയതു തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നുമായിരുന്നു സുഗതന്റെ പ്രസ്താവന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.