പിഎസ്സി സെക്രട്ടറി ഓഗസ്റ് 25നു ഹാജരാകണം
Tuesday, July 22, 2014 12:20 AM IST
തിരുവനന്തപുരം: കോടതിയലക്ഷ്യ നടപടിയില്‍ പിഎസ്സി സെക്രട്ടറി പി.സി. ബിനോയിക്കെതിരെ കേരള അഡ്്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കുറ്റപത്രം വായിച്ചു. കുറ്റപത്രം വായിച്ച് കേട്ട അദ്ദേഹം കുറ്റം നിഷേധിച്ചു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ മറ്റു നടപടികള്‍ക്കായി സെക്രട്ടറി ഓഗസ്റ് 25ന് നേരിട്ട് ഹാജരാകാന്‍ ജസ്റീസ് കെ. ബാലകൃഷ്ണന്‍ നായര്‍ ഉത്തരവിട്ടു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്ഥാപിതമായതിനുശേഷം ആദ്യമായാണ് ഇത്തരത്തില്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കുറ്റപത്രം വായിച്ച് നടപടികളിലേക്കു കടക്കുന്നത്.


ലാബ് ടെക്നീഷ്യന്‍ രണ്ടാം ഗ്രേഡ് തസ്തികയിലേക്ക് 2009-ല്‍ പത്തനംതിട്ട ജില്ലയില്‍ നടന്ന പ്രവേശന നടപടിയില്‍ ഉദ്യോഗാര്‍ഥിനിയായ രാജലക്ഷ്മിയെ ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് ലംഘിച്ചതിനെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.