ഫ്ളഷ് ടാങ്കിലെ സ്വര്‍ണം: അന്വേഷണം വഴിമുട്ടി
Tuesday, July 22, 2014 12:20 AM IST
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനലിന്റെ ആഗമനഭാഗത്ത് ഒന്നാം നിലയിലുള്ള എമിഗ്രേഷന്‍ ഹാളിനോടു ചേര്‍ന്നുള്ള ടോയ്ലറ്റിന്റെ ഫ്ളഷ് ടാങ്കില്‍നിന്നു കഴിഞ്ഞദിവസം രണ്ടു കിലോ സ്വര്‍ണം കണ്െടടുത്തതുമായി ബന്ധപ്പെട്ട അന്വേഷണം വഴിമുട്ടിയതായി കസ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തെളിവുകളൊന്നും ഇതു സംബന്ധിച്ചു കണ്െടത്താന്‍ കഴിഞ്ഞിട്ടില്ല. ഏതാനും പേരെ ചോദ്യം ചെയ്തെങ്കിലും ഇവര്‍ക്കു സംഭവവുമായി ബന്ധമുണ്െടന്നു തെളിയിക്കാന്‍ കഴിയുന്ന മൊഴികളൊന്നും ലഭിച്ചിട്ടില്ല.


ടോയ്ലറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് ഒറ്റപ്പെട്ട സംഭവമല്ലെന്നു ബോധ്യപ്പെട്ടതായി കസ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇനിയും ഇതു തുടരാന്‍ സാധ്യതയുള്ളതുകൊണ്ട് ഈ ഭാഗത്തു നിരീക്ഷണവും പരിശോധനയും ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.