ഫിലിം അവാര്‍ഡ് റദ്ദാക്കണമെന്നു ഹര്‍ജി
Tuesday, July 22, 2014 12:24 AM IST
കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കി വീണ്ടും അവാര്‍ഡ് നിര്‍ണയം നടത്തണമെന്നാവശ്യപ്പെട്ട് 'പേരറിയാത്തവര്‍' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഡോ.ബിജു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ ചിത്രം ജൂറി പരിഗണിച്ചില്ലെന്നും മത്സരത്തിനുണ്ടായിരുന്ന 155 ചിത്രങ്ങളില്‍ ജൂറി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ 85 ചിത്രങ്ങള്‍ മാത്രമേ കണ്ടുള്ളുവെന്നും ഹര്‍ജിയില്‍ പറയുന്നു. പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണു സുരാജ് വെഞ്ഞാറമൂടിനു ദേശീയ അവാര്‍ഡ് ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.