ഫെനി ബാലകൃഷ്ണനും ജേക്കബ് മാത്യുവിനുമെതിരേ അച്ചടക്കനടപടിക്കു ശിപാര്‍ശ
ഫെനി ബാലകൃഷ്ണനും ജേക്കബ് മാത്യുവിനുമെതിരേ അച്ചടക്കനടപടിക്കു ശിപാര്‍ശ
Tuesday, July 22, 2014 12:24 AM IST
കൊച്ചി: സോളാര്‍ കേസിലെ പ്രതികളായ സരിത എസ്. നായരുടെയും ബിജു രാധാകൃഷ്ണന്റെയും അഭിഭാഷകരായ ഫെനി ബാലകൃഷ്ണനും ജേക്കബ് മാത്യുവിനുമെതിരേ അച്ചടക്ക നടപടിക്കു കേരള ബാര്‍ കൌണ്‍സില്‍ ശിപാര്‍ശ ചെയ്തു.

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്തുവെന്ന് ഇവര്‍ക്കെതിരേ പരാതി ഉയര്‍ന്നിരുന്നു. ബാര്‍ കൌണ്‍സില്‍ ഇരുവരോടും വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് അച്ചടക്ക നടപടിക്കു ശിപാര്‍ശ ചെയ്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.