48 മണിക്കൂര്‍ പണിമുടക്ക്: കെഎസ്ടി ഡ്രൈവേഴ്സ് യൂണിയന്‍ പിന്തുണയ്ക്കും
Tuesday, July 22, 2014 12:25 AM IST
തിരുവനന്തപുരം: സൂപ്പര്‍ ഫാസ്റ് ബസ് റൂട്ടുകളില്‍ സ്വകാര്യ പെര്‍മിറ്റ് അനുവദിക്കുന്നതില്‍ പ്രതിഷേധിച്ച് ഇടത് അനുകൂല സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കിനെ പിന്തുണയ്ക്കുമെന്നു കേരള സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട (കെഎസ്ടി) ഡ്രൈവേഴ്സ് യൂണിയന്‍. എന്നാല്‍, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരരീതിയില്‍ നിന്നു ഒഴിഞ്ഞുനില്‍ക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജീവനക്കാരുടെ എല്ലാ സംഘടനകളെയും ഉള്‍പ്പെടുത്തി 24നു നടക്കുന്ന യോഗത്തിനു ശേഷം അന്തിമതീരുമാനം എടുക്കും.

വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ടി ഡ്രൈവേഴ്സ് യൂണിയന്‍ ഇന്നു നടത്തുന്ന സെക്രട്ടേറിയറ്റ് ധര്‍ണ കെ. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പെന്‍ഷന്‍ അധികബാധ്യതയില്‍നിന്നു കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ പെന്‍ഷന്‍ തുക പരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കണം. ഡ്രൈവര്‍മാരുടെ ഒഴിവുകളിലേക്കു പിഎസ്സി ലിസ്റില്‍നിന്നു നിയമനം നടത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു ധര്‍ണ നടത്തുന്നത്.


പത്രസമ്മേളനത്തില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍.അയ്യപ്പന്‍, വൈസ്പ്രസിഡന്റ് കെ.ജി.ബാബു, എ.ഡി.ബിജു എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.