കുട്ടികള്‍ക്കെതിരേ അതിക്രമം: റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കും: മന്ത്രി മുനീര്‍
കുട്ടികള്‍ക്കെതിരേ അതിക്രമം: റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കും: മന്ത്രി മുനീര്‍
Tuesday, July 22, 2014 12:25 AM IST
തൊടുപുഴ: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഷെഫീഖ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുമെന്നു സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലകള്‍ തോറുമുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളെ ഉള്‍പ്പെടുത്തിയായിരുക്കും റിപ്പോര്‍ട്ട് നടപ്പാക്കുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ ജില്ലകള്‍തോറും അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.