സ്കൌട്സ് ആന്‍ഡ് ഗൈഡ്സ്: അധ്യാപകരെ നിലനിര്‍ത്തുന്ന കാര്യം പരിഗണിക്കും
സ്കൌട്സ് ആന്‍ഡ് ഗൈഡ്സ്: അധ്യാപകരെ നിലനിര്‍ത്തുന്ന കാര്യം പരിഗണിക്കും
Tuesday, July 22, 2014 12:26 AM IST
തിരുവനന്തപുരം: കേരള സ്റേറ്റ് ഭാരത് സ്കൌട്സ് ആന്‍ഡ് ഗൈഡ്സിന്റെ ചുമതലകള്‍ വഹിക്കുന്ന അധ്യാപകരെ അതതു സ്കൂളുകളില്‍ തന്നെ നിലനിര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നു വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്. സ്കൌട് ആന്‍ഡ് ഗൈഡ്സ് പ്രസ്ഥാനത്തില്‍ പുതുതായി അംഗങ്ങളാകുന്നവര്‍ക്കുള്ള യൂണിഫോം അടക്കമുള്ള ചെലവുകള്‍ക്കായി ബജറ്റു വിഹിതം ഏര്‍പ്പെടുത്താന്‍ കഴിയുമോയെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള സ്റേറ്റ് ഭാരത് സ്കൌട്സ് ആന്‍ഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ പുതുതായി അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം വിതരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരള സ്റേറ്റ് ഭാരത് സ്കൌട്സ് ആന്‍ഡ് ഗൈഡ്സ് സ്റേറ്റ് ചീഫ് കമ്മീഷണര്‍ ഇന്‍ ചാര്‍ജ് പി. കുഞ്ഞന്നാമ്മ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്റേറ്റ് സെക്രട്ടറി പി.ടി സക്കീര്‍ ഹുസൈന്‍, സ്റേറ്റ് കമ്മീഷണര്‍ സി. വിനോജ് കുമാര്‍, എ.കെ. അബ്ദുസമദ്, ടി.എം അബ്ദുള്‍ ജലീല്‍, ജി.കെ ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.