സംസ്ഥാനത്തു വീണ്ടും വൈദ്യുതി നിയന്ത്രണം
സംസ്ഥാനത്തു വീണ്ടും വൈദ്യുതി നിയന്ത്രണം
Tuesday, July 22, 2014 12:31 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും വൈദ്യുതി നിയന്ത്രണം. മൂലമറ്റം നിലയത്തില്‍ യന്ത്രത്തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി ഏഴിനുശേഷം അരമണിക്കൂ ര്‍ വീതം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ നിയന്ത്രണം തുടരുമെന്നാ ണ് അധികൃതര്‍ നല്‍കുന്ന സൂചന.

മൂലമറ്റം നിലയത്തില്‍ തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്നു വൈദ്യുതി ലഭ്യതയില്‍ 250 മെഗാവാട്ടിന്റെ കുറവാണുണ്ടായത്. നിലയത്തിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുന്ന മുറയ്ക്കു നിയന്ത്രണം പിന്‍വലി ക്കും.


പദ്ധതി പ്രദേശങ്ങളില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനാല്‍ അണക്കെട്ടുകളില്‍ 30 ശതമാനത്തില്‍ താഴെ വെള്ളം മാത്രമാണുള്ളത്. അതിനാല്‍ ലോഡ് ഷെഡിംഗ് വീണ്ടും ഏര്‍പ്പെടുത്തേണ്ടിവരുമെ ന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.