വിഴിഞ്ഞം: കേസുകള്‍ മാറ്റിയതിനെതിരേ ഹര്‍ജി നല്‍കും
Tuesday, July 22, 2014 12:31 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനു പരിസ്ഥിതി അനുമതി നല്‍കുന്നതിനെതിരേ നടക്കുന്ന കേസുകള്‍ മുഴുവന്‍ ഡല്‍ഹി ഗ്രീന്‍ ട്രൈബ്യൂണലിലേക്കു മാറ്റിയതിനെതിരേ അപ്പീല്‍ പോകാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ വിവിധ സംഘടനകളുടെ പേരില്‍ ചെന്നൈ, ഡല്‍ഹി ഗ്രീന്‍ ട്രൈബ്യൂണലുകളിലാണ് കേസ് നല്‍കിയിട്ടുള്ളത്. ഈ കേസുകളെല്ലാം ഡല്‍ഹിയിലേക്കു മാറ്റാനാണ് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടത്്. എല്ലാ കേസുകളും ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണലിലേക്കു മാറ്റാനാണ് സംസ്ഥാന സര്‍ക്കാരിനു താത്പര്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.