ട്രെയിനില്‍നിന്നു വീണു ബംഗാളി ദമ്പതികള്‍ മരിച്ചു
Tuesday, July 22, 2014 12:32 AM IST
തലയോലപ്പറമ്പ്: ട്രെയിനില്‍നിന്നു വീണു ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചു. സുമതിനഗറില്‍ ദാസ് ദബാഷിസ് (37), ഭാര്യ ശ്യാമാലിദാസ് (32) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 8.15നു പൊതി പാലത്തിനു സമീപമാണ് അപകടം. ടി 12623-ാം നമ്പര്‍ ചെന്നൈ - തിരുവനന്തപുരം മെയിലില്‍ കോട്ടയത്തേക്കു വന്ന ഇവര്‍ എറണാകുളം കഴിഞ്ഞപ്പോള്‍ കോട്ടയം റെയില്‍വേ സ്റേഷന്‍ നോക്കി വാതില്‍പ്പടിക്കു സമീപം നില്‍ക്കുകയായിരുന്നു.

ഇതിനിടെ ദാസ് ദബാഷിസ് പുറത്തേക്കു വീണു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭാര്യ ശ്യാമാലിയും പുറത്തേക്കു വീഴുകയായിരുന്നുവെന്നു സഹയാത്രികര്‍ പറഞ്ഞു. കട്ടപ്പനയിലുള്ള ഏലത്തോട്ടത്തില്‍ പണിയെടുക്കുന്നതിനായി അഞ്ചംഗസംഘമാ ണു ബംഗാളില്‍നി ന്നു വന്നത്.


ഇതില്‍ രണ്ടുപേരാണു മരിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി ഇറങ്ങിനോക്കിയെങ്കിലും ഇവരെ കണ്െടത്താനായില്ല.

തുടര്‍ന്നു റെയില്‍വേ അധികൃതര്‍ ഇടപെട്ടു തലയോലപ്പറമ്പ് പോലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങള്‍ കണ്െട ത്തിയത്. ഇവരുടെ പക്കല്‍നിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് ആളെ തിരിച്ചറിയാന്‍ എളുപ്പമാക്കി. സംഭവമറിഞ്ഞ ഉടന്‍ കൂടെയുണ്ടായിരുന്ന മറ്റു മൂന്നുപേരും തല യോലപ്പറമ്പിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്െടന്നു സംഘാം ഗങ്ങള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.