ഇടുക്കിയില്‍ 581.389 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം
Tuesday, July 22, 2014 12:32 AM IST
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലം 581.389 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കു മാത്രം. ഇന്നലെ അണക്കെട്ടിലെ ജലം ഉപയോഗിച്ച് 3.105 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. അണക്കെട്ടില്‍ 2326.68 അടി വെള്ളമുണ്ട്. ഇടുക്കി പദ്ധതി പ്രദേശത്ത് ഇന്നലെ 42.60 മില്ലി മീറ്റര്‍ മഴ ലഭിച്ചു. 33231.36 ദശലക്ഷം ഘനയടി ജലം അണക്കെട്ടിലുണ്ട്. ഇതില്‍ വൈദ്യുതിഉത്പാദിപ്പിക്കാവുന്നത് 27.69 ശതമാനം വെള്ളമാണ്. മുന്‍ ദിവസത്തേക്കാള്‍ 0.90 അടി വെള്ളം അണക്കെട്ടില്‍ കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇടുക്കി അണക്കെട്ടില്‍ 2368.30 അടി വെള്ളം ഉണ്ടായി രുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.