പുനഃസംഘടനാ വിവാദം അനാവശ്യം: ഡീന്‍
പുനഃസംഘടനാ വിവാദം അനാവശ്യം: ഡീന്‍
Tuesday, July 22, 2014 12:32 AM IST
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് അസംബ്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ധര്‍ണ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്നിലാകും ധര്‍ണ സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പുനഃസംഘടനയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണ്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരു മന്ത്രിയാകണം, ആരു സ്പീക്കറാകണം എന്നു തീരുമാനിക്കുന്നതു പാര്‍ട്ടിയാണ്. ഊഹാപോഹങ്ങളും മാധ്യമ ചര്‍ച്ചകളും മാത്രമാണ് ഇപ്പോള്‍ നടക്കുന്ന തെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.