ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് ഇന്ന് 86-ാം ജന്മദിനം
ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് ഇന്ന്  86-ാം ജന്മദിനം
Tuesday, July 22, 2014 12:33 AM IST
പുത്തന്‍കുരിശ്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായ്ക്ക് ഇന്നു 86-ാം ജന്മദിനം. ഇന്നു രാവിലെ 7.30നു മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ ശ്രേഷ്ഠ ബാവാ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ ആസ്ഥാനത്തു 11നു ചേരുന്ന വൈദിക, മാനേജിംഗ് കമ്മിറ്റി, വര്‍ക്കിംഗ് കമ്മിറ്റി, ഭക്തസംഘടനാ യോഗത്തില്‍ ശേഷ്ഠ ബാവാ അധ്യക്ഷതവഹിക്കും.

തുടര്‍ന്നു ചേരുന്ന ആശംസായോഗത്തില്‍ ജനപ്രതിനിധികള്‍, വിവിധ സഭാമേലധ്യക്ഷന്മാര്‍ പങ്കെടുക്കും. 1929 ജൂലൈ 22നു പുത്തന്‍കുരിശ് വടയമ്പാടിയില്‍ ചെറുവിള്ളില്‍ മത്തായിയുടെയും കുഞ്ഞമ്മയുടെയും മകനായി ജനിച്ചു. 1952ല്‍ പൌലോസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായില്‍നിന്നും കോറുയോ പട്ടം സ്വീകരിച്ചു. 1958 സെപ്റ്റംബര്‍ 21നു മാര്‍ യൂലിയോസ് ഏലിയാസ് ബാവായില്‍നിന്നും കശീശ പട്ടം സ്വീകരിച്ചു. 1974 ഫെബ്രുവരി 24നു യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മെത്രാപ്പോലീത്തയായി വാഴിച്ചു. 2002 ജൂലൈ 26നു ഇഗ്നാത്തിയോ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ കാതാലിക്കയായി ഉയര്‍ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.